സ്‌കൂള്‍ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റില്‍

253

കടയ്ക്കല്‍: . കരുനാഗപ്പള്ളി നൂലും പീടിക ആയിരം തെങ്ങ് പുത്തന്‍ കണ്ടത്തില്‍ വീട്ടില്‍ മണിലാല്‍(25) ആണ് പിടിയിലായത്. അഞ്ചല്‍ ഭാരതീപുരം കുതിരച്ചിറ ക്ഷേത്രത്തിലെ പൂജാരിയാണ് ഇപ്പോള്‍ ഇയാള്‍. ആറുമാസം മുമ്പ് വരെ ഇട്ടിവ വയല കാവിലമ്മ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു മണിലാല്‍. ഇവിടെ പൂജാരിയായിരിക്കുമ്പോഴാണ് സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇയാള്‍ പീഡനത്തിന് വിധേയനാക്കിയത്. ക്ഷേത്രത്തില്‍ വന്ന ഒരു കുട്ടിയുമായി ആദ്യം ചങ്ങാത്തം കൂടുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഇത് മൊബൈലില്‍ പകര്‍ത്തിയ ശേഷം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുകയും മറ്റ് കൂട്ടുകാരെ കൂടി കൊണ്ടു വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അങ്ങനെ നിരവധി കുട്ടികള്‍ ഇയാളുടെ കെണിയില്‍പെടുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. കുട്ടികളുടെ ബുക്കില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയും കടയ്ക്കല്‍ പോലിസിന് വിവരം കൈമാറുകയുമായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ക്ഷേത്രത്തില്‍ നിന്നും പൂജാരിയെ പുറത്താക്കി. ഒളിവില്‍ പോയ മണിലാലിനെ കടയ്ക്കല്‍ സിഐ ദിലീപ്കുമാര്‍ദാസ്, എസ് ഐ റിന്‍സ് എം തോമസ്, എഎസ്‌ഐ ഷാനവാസ്, വനിത സിവില്‍ പോലിസ് ഓഫിസര്‍ സലീന എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചലില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ അഞ്ചു കേസുകളാണ് നിലവിലുള്ളതെന്ന് പോലിസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

NO COMMENTS

LEAVE A REPLY