ഹയർസെക്കൻഡറി തുല്യതപരീക്ഷ വിജ്ഞാപനമായി.

169

2018 നവംബറിൽ ഒന്നാം വർഷ തുല്യതപരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷ/തുല്യതപരീക്ഷയിൽ പരാജയപ്പെട്ട വിഷയങ്ങളും രണ്ടാംവർഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാംവർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാംവർഷ തുല്യത പരീക്ഷയും നവംബർ 19 മുതൽ 24 വരെ കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.

റഗുലർ വിദ്യാർഥികൾക്ക് ഒന്നാംവർഷവും രണ്ടാംവർഷവും (പ്രാക്ടിക്കൽ ഇല്ലാത്ത കോമ്പിനേഷൻ) 600 രൂപ വീതവും രണ്ടാംവർഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷൻ) 700 രൂപയുമാണ് പരീക്ഷാ ഫീസ്.
പരീക്ഷാഫീസ് (സപ്ലിമെന്ററിക്ക്) പേപ്പർ ഒന്നിന് 500 രൂപ വീതം അടയ്ക്കണം. ഒന്നാംവർഷം 100 രൂപയും രണ്ടാംവർഷം 150 രൂപ (മൈഗ്രേഷൻ 50 രൂപ ഉൾപ്പെടെ)യും സപ്ലിമെന്ററി വിദ്യാർഥികൾക്ക് 100 രൂപയുമാണ് സർട്ടിഫിക്കറ്റ് ഫീസ്.

പിഴയില്ലാതെ ഒക്‌ടോബർ 15 വരെ ഫീസ് അടയ്ക്കണം. 20 രൂപ പിഴയോടെ 22 വരെയും 1000 രൂപ സൂപ്പർ ഫൈനോടെ 29 വരെയും ഫീസടയ്ക്കാം. നോട്ടിഫിക്കേഷന്റെ പൂർണ്ണ രൂപം www.dhsekerala.gov.in ൽ ലഭ്യമാണ്.

NO COMMENTS