തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നതു വിവാഹബന്ധം പിരിയുന്നതിനുള്ള അംഗീകൃത രീതി : ഹൈക്കോടതി

179

കൊച്ചി • മുസ്ലിം വ്യക്തി നിയമമനുസരിച്ച്‌ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നതു വിവാഹബന്ധം പിരിയുന്നതിനുള്ള അംഗീകൃത രീതിയാണെന്നു ഹൈക്കോടതി. തലാഖ് ചൊല്ലി ബന്ധം പിരിഞ്ഞവരുടെ പാസ്പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേരു തിരുത്താന്‍ കോടതി മുഖേനയുള്ള വിവാഹമോചന രേഖ നിഷ്കര്‍ഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.കോതമംഗലം സ്വദേശി അഷ്ന സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് പി.ബി.സുരേഷ് കുമാറിന്റെ ഉത്തരവ്. മുസ്ലിം ആചാരപ്രകാരമായിരുന്നു വിവാഹമെന്നും മുന്‍ഭര്‍ത്താവ് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയെന്നും ഹര്‍ജിക്കാരി ബോധിപ്പിച്ചു. പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരു നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയെങ്കിലും പാസ്പോര്‍ട്ട് അധികൃതര്‍ വിസമ്മതിച്ചു.വിവാഹമോചനത്തിന് ആധാരമായ കോടതിരേഖ ഹാജരാക്കണമെന്ന് അധികൃതര്‍ നിഷ്കര്‍ഷിച്ച സാഹചര്യത്തിലാണു ഹര്‍ജി. രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷ പരിഗണിച്ചു തീരുമാനമെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു.

NO COMMENTS

LEAVE A REPLY