കോവിഡ് രോ​ഗത്തിന്‍റെ തീവ്രത കുറഞ്ഞുവരുന്നു ​; ആരോ​ഗ്യവകുപ്പ് മന്ത്രി

32

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോ​ഗത്തിന്‍റെ തീവ്രത കുറഞ്ഞുവരികയാണെന്ന്​ ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. നിയമസഭാ ചോദ്യോത്തരവേളയിലാണ് ആരോ​ഗ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കേരളത്തിന്‍റെ പ്രതിരോധ സംവിധാനം മികച്ചതാണ്​ എന്നാണ് ​രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്​. ആശുപത്രികളിലെത്തുന്ന രോ​ഗികളില്‍ ഐ.സി.യു ചികിത്സ വേണ്ടവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.​

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത എല്ലാ കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒാണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് കാലതാമസം ഒഴിവാക്കാനാണ്. ഡോക്ടറോ ആശുപത്രി സൂപ്രണ്ടന്‍റോ ആണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS