സഹകരണ ബാങ്കുകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

160

കൊച്ചി: അസാധു നോട്ടുകള്‍ മാറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ടുമാറ്റവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജി മാറ്റി വയ്ക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ ബി ഐ ചട്ടങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതുമേഖലാ ബാങ്കുകളുടെ അതേ അവകാശങ്ങള്‍ തങ്ങള്‍ക്കുമുണ്ടെന്നാണ് സഹകരണ ബാങ്കുകളുടെ ഹര്‍ജിയിലുള്ളത്.