മാധ്യമങ്ങള്‍ക്കു ഹൈക്കോടതിയില്‍ വിലക്കില്ലെന്നു ചീഫ് ജസ്റ്റിസ്

198

കൊച്ചി • ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്കു വിലക്കില്ലെന്നു ചീഫ് ജസ്റ്റിസ് ശാന്തന ഗൗഡര്‍. എജിയുമായുള്ള കൂടിക്കാഴ്ചയിലാണ് ചീഫ് ജസ്റ്റിസ് നിലപാട് ആവര്‍ത്തിച്ചത്. കഴിഞ്ഞയാഴ്ച ചര്‍ച്ചയിലുണ്ടായ ധാരണ നിലനില്‍ക്കുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതയില്‍ ആരും തടയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.മാധ്യമ വിലക്കിനു പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയത്. ചീഫ് ജസ്റ്റിസിന്റെ ചേംബറിലായിരുന്നു യോഗം.ചീഫ് ജസ്റ്റിസ് വിളിച്ചുകൂട്ടിയ യോഗത്തിലെ ധാരണയുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ഒരു വിഭാഗം അഭിഭാഷകര്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.