സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: നിലവിലെ ഫീസ് ഘടന തുടരാമെന്ന് ഹൈക്കോടതി

251

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ ഫീസ് ഘടന തുടരാമെന്ന് ഹൈക്കോടതി. പുതുക്കിയ ഫീസ് ഘടനയില്‍ പ്രവേശനം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മെഡിക്കല്‍ മാനേജ്മെന്റുകളുടെ ഹരജിയില്‍ പിന്നീട് വാദം കേള്‍ക്കും. പുതിയ നിരക്ക് താത്കാലികമാണ്. നിലവിലെ ഫീസില്‍ മാറ്റം വരാം. ഇക്കാര്യം വിദ്യാര്‍ഥികളെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ വൈകിയതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. സ്വാശ്രയ മെഡിക്കല്‍ ഫീസുകള്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുതുക്കിയിരുന്നു. എംബിബിഎസ് സീറ്റുകളില്‍ 50,000 രൂപ കുറച്ചാണ് സര്‍ക്കാര്‍ ഫീസ് പുതുക്കിയത്. ഇതോടെ 85 ശതമാനം വരുന്ന ജനറല്‍ സീറ്റില്‍ ഫീസ് അഞ്ച് ലക്ഷമായി. എന്‍ആര്‍ഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയായി തുടരാനും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. അതേസമയം, ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ വൈകിയതില്‍ സര്‍ക്കാറിനെ ഹൈക്കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. ചെറിയ തിരുത്തലുകള്‍ക്ക് ഏറെ കാലതാമസമെടുത്തെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ വ്യക്തമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

NO COMMENTS