സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ; പാതയോര മദ്യശാലകള്‍ ഉടന്‍ തുറക്കരുത്

271

കൊച്ചി: സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പാതയോര മദ്യശാലകള്‍ ഉടന്‍ തുറക്കരുതെന്നും മദ്യശാലകള്‍ തുറക്കാനുള്ള നീക്കം എന്ത് അടിസ്ഥാനത്തിലെന്നും ഹൈക്കോടതി. മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജിയില്‍ വിധി വരും വരെയാണ് ഈ നിര്‍ദ്ദേശം. കോടതിയുടെ മേല്‍ പഴിചാരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചെന്നും ആരോപണം. കോടതി ഉത്തരവിന്മേല്‍ എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

NO COMMENTS