കുടിവെള്ള വിതരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി

238

കൊച്ചി: സംസ്ഥാനത്ത് കുടിവെള്ള വിതരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി.
വിതരണം ചെയ്യുന്ന കുടിവെളളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് പലയിടത്തും മലിനജലം കുടിവെള്ളത്തിനായി വിതരണം ചെയ്യുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
വിതരണത്തിന് മുമ്ബ് വെള്ളം പരിശോധിക്കുകയും ശുദ്ധീകരിക്കുകയും വേണം. വെള്ളം വിതരണം ചെയ്യുന്നതിന് ഫുഡ് ആന്റ്
സെയ്ഫ്റ്റി ലൈസന്‍സ് നേടുകയും ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.വാഹനങ്ങളില്‍ പ്രത്യേകമായി ലൈസന്‍സ് നമ്ബര്‍ രേഖപെടുത്തുക. ടാങ്കിന്റെ ഉള്‍വശം തുരുമ്ബ് കലരാത്ത രീതിയില്‍ സൂക്ഷിക്കുക തുടങ്ങിയവയാണ് 2012 ലെ മാര്‍ഗനിര്‍ദേശങ്ങള്‍. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത ടാങ്കര്‍ ലോറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY