ആർത്തിയുടെ ഏറ്റവും വലിയ സന്തതി നിരാശയാണ് – മാനുഷിക നന്മ എന്നത് വെറുമൊരു കെട്ടുകഥ.

195

ആർത്തിയുടെ ഏറ്റവും വലിയ സന്തതി നിരാശയാണ്. തന്റെ സ്വപ്ന സാമ്രാജ്യത്തിൽ നെയ്തുകൂട്ടിയ മോഹ രൂപങ്ങൾ സഫലമാകാതെ വരുമ്പോൾ മനുഷ്യൻ വിഷാദഭരിതനാവുന്നു. നല്ല ആശയം സഫലമായാൽ തന്നെ അവയെക്കാൾ വലിയവ മെനഞ്ഞ കൂട്ടുകയും പിന്നെയും പിന്നെയും ആഗ്രഹ മണ്ഡലം വികസിച്ചു ഒടുവിൽ ഒന്നും ലഭിക്കാതെ നിരാശയുടെ പടുകുഴിയിലെത്തി ജീവിതം വ്യർത്ഥമാക്കുന്നു.

വൈജ്ഞാനിക വികാസവും ഭൗതിക വളർച്ചയും വഴി ലഭ്യമായ ജീവിതസൗകര്യങ്ങൾ മനുഷ്യമനസ്സിന് സ്വസ്ഥതയും സന്തോഷവും സംതൃപ്തിയും നൽകുന്നതിൽ പരാജയപ്പെട്ട കാഴ്ചയാണ് നാം കാണുന്നത്. പുതിയ പുതിയ താല്പര്യങ്ങളും ആർത്തിയും അവയെ നയിക്കുന്നു. ആർത്തിയുടെ പുതിയ പട്ടിക ചൂടോടെ മനുഷ്യൻറെ മുമ്പിൽ അവതരിപ്പിക്കുന്നു. അത് നേടാനുള്ള മത്സരത്തിൽ ആബാലവൃദ്ധം ജനങ്ങളും മുഴുകുന്നു എന്നാൽ അതിൽ വിജയിക്കാതെ നിരാശയായവരെ ഇല്ലായ്മയുടെ വല്ലായ്മകൾ വിഷമിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും സമൂഹത്തിലെ ദരിദ്ര ജനവിഭാഗത്തിൽ പോലും ഇത് വ്യാപകമാണ് ആർക്കും ചെറുതാകാൻ വയ്യാതെ പോകുന്നു എല്ലാം പിടിച്ചെടുക്കണമെന്ന പിടിവാശിയിൽ ഒന്നും ലഭിക്കാനാകാതെ പിന്തള്ളപ്പെടുന്നു

ഒന്നും ലഭിക്കാൻ ആകാതെ നിരാശനാവുന്നത് പോലെ തന്നെ എല്ലാം ലഭിച്ചു ലക്ഷ്യമല്ലാതായിതീരുന്നവരും ധാരാളം ശാസ്ത്രസാങ്കേതിക സിദ്ധികൾ നൽകിയ ഭൗതിക താൽപര്യങ്ങൾ സാധാരണ മനുഷ്യന്റെ സങ്കല്പങ്ങക്കപ്പുറത്തായിരുന്നു. അതിനാൽ അവൻ ജീവിതം ആവുന്നത്ര ആസ്വദിച്ചു. അർഹിക്കാത്തത് പോലും പിടിയിൽ ഒതുങ്ങിയപ്പോൾ വികാരത്തിന്റെയും നിഷേധത്തിനും വഴിതേടി ആശിച്ചതെല്ലാം നേടിയതോടെ അവനിൽ അലകഷ്യതയും കുടിയേറി തുടങ്ങി. വർത്തമാന കാലത്ത് മനുഷ്യൻ അനുഭവിക്കുന്ന അസമാധാനം ഈ ലക്ഷ്യ രാഹിത്യം കാരണമാണ്. വിഷാദത്തിന് മുൾമുനകൾക്കിടയിൽ പിടഞ്ഞമരുകയാണ് മനുഷ്യരിന്ന്. അശാന്തതയാണെവിടെയും.

എവിടെയും മനസ്സിന് ശാന്തിയേകുന്ന പിടിവള്ളി ദൈവവിശ്വാസമാണ് പരംപൊരുളായ സർവ്വശക്തനെക്കുറിച്ചുള്ള ബോധമേ മനസ്സിന് ശാന്തിയേകൂ . പുതുതലമുറയ്ക്ക് ദൈവം അന്യമാണല്ലോ . മനസ്സിന്റെ അശാന്തിയിൽ നിന്നാണ് ജീവിതത്തോട് അമർഷം തുടങ്ങുന്നത് അടക്കാനാവാത്ത അമർഷം വല്ലാത്തൊരു ശൂന്യതാബോധം മരണമില്ലാത്ത ഒരു അവസ്ഥ. നീരസവും നിരാശയും ഒരു കയർ തുമ്പിലോ വിഷത്തുള്ളിയിലോ അവന്റെ ജീവൻ തൂങ്ങിയാടുന്നു. അതിൽ നിന്ന് അവനെ രക്ഷിക്കാൻ അവൻ ഉയർത്തിയ നിഷേധത്തിന്റെ പ്രത്യയശാസ്ത്രമോ നിരാശത്തിന്റെ കൊടിക്കീറോ വരുന്നില്ല.

തിന്നും കുടിച്ചും മദിച്ചും സുഖിക്കുക മാത്രമാണ് ജീവിതലക്ഷ്യമെന്ന് ഭൗതിക ദർശനങ്ങൾ വിലയിരുത്തുന്നു. പരമാവധി ആസ്വദിക്കുക മാത്രമാണ് ജീവിതത്തിന്റെ ഓരോ നിമിഷത്തിലെയും പരമലക്ഷ്യമെന്ന് അവർ കരുതുന്നു. നിങ്ങൾക്ക് ഇന്ന് ആസ്വദിക്കുവാനും അനുഭവിക്കുവാനും കഴിയുന്ന ആനന്ദം ഒരുകാരണവശാലും നാളേക്ക് മാറ്റി വയ്ക്കരുത്. സുഖിക്കലും ആസ്വദിക്കലും മാത്രമാണ് ജീവിതലക്ഷ്യമെന്നു കരുതുന്നവർ അതിനെതിരെ പറയുന്നവരെയെല്ലാം നിരാകരിക്കുന്നു .സുഖ ആസ്വാദനത്തിന് പരിമിതി ഇടുന്ന സത്യാസത്യ വിവേചനങ്ങളെ വെല്ലുവിളിക്കും. മാതൃ – പിതൃ ബന്ധങ്ങൾ അവഗണിക്കപ്പെടും

ആസ്വാദനം എന്നത്മാത്രം പരമ ലക്ഷ്യമായി മാറുമ്പോൾ ആ വിചാരത്തിന് അപ്പുറത്തുള്ളതൊന്നും മനുഷ്യൻറെ ബോധമണ്ഡലത്തിൽ ഉൾക്കൊള്ളുക ഇല്ല. മാനുഷികതയുടെ വികാരങ്ങൾ അന്യമായി തീരും സ്നേഹ വാൽസല്യ വികാരങ്ങൾ ഹൃദയങ്ങളിൽ നിന്ന് തീർത്തും അകന്നു കഴിഞ്ഞിരിക്കും. സാമൂഹിക ബാധ്യതകളെക്കുറിച്ച് അവർ വിസ്മൃതിയിൽ ആയിരിക്കും സ്വന്തം താല്പര്യങ്ങൾക്കും നേട്ടങ്ങൾക്കും മാത്രമേ അവർ വില കൽപ്പിക്കൂ . ഒരു പുഞ്ചിരിയിൽ പോലും വ്യാപാരത്തിന്റെ ദുഷ്ടലാക്ക് അവർക്കുണ്ടാകും. മാനുഷിക നന്മ എന്നത് വെറുമൊരു കെട്ടുകഥയാണെന്നും പരസ്പരബന്ധത്തിന്റെ കാതൽ ഐക്യമല്ല – സംഘർഷമാണെന്നും വാദിക്കുന്നു .

സനുജ സതീഷ്

NO COMMENTS