സംസ്ഥാനത്ത് കനത്തമഴ

267

തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തി പ്രാപിച്ചു. ഇടയ്ക്ക് ഒന്നു ശമിച്ചുനിന്ന മഴ ഇന്നലെ മുതലാണ് വീണ്ടും ആരംഭിച്ചത്. കനത്തമഴയിലും കാറ്റിലും ‍കൃഷിനാശമടക്കം വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ജനവാസ മേഖലകളിൽ പലയിടത്തും വെള്ളം കയറി. നദികളും കുളങ്ങളും നിറഞ്ഞുകവിയുകയാണ്. കടൽക്ഷോഭത്തിനുള്ള സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കരുതിയിരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
മധ്യകേരളത്തിലും മഴ ശക്തമായി. ജലനിരപ്പ് ഉയർന്നതിനാൽ ഭൂതത്താൻ അണക്കെട്ട് ഏതുനിമിഷവും തുറന്നേക്കാമെന്ന് എറണാകുളം കലക്ടർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നാളെ രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. ജില്ലാ കലക്ടർമാർ മുൻകരുതലെടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

NO COMMENTS

LEAVE A REPLY