ഭാ​ര്യ​യെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി

298

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ യു​വാ​വ് ഭാ​ര്യ​യെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലാ​ണ് സം​ഭ​വം. ശ്രീ​നി​വാ​സ് ന​കി​ര്‍​കാ​ന്തി (51), ഇ​യാ​ളു​ടെ ഭാ​ര്യ ശാ​ന്തി ന​കി​ര്‍​കാ​ന്തി എ​ന്നി​വ​രെ​യാ​ണ് ടെ​ക്സ​സി​ലെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശാ​ന്തി​യെ വീ​ടി​നു​ള്ളി​ലെ ഇ​ട​നാ​ഴി​യി​ലും ശ്രീ​നി​വാ​സി​നെ കി​ട​പ്പു​മു​റി​യി​ലു​മാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ്രീ​നി​വാ​സി​ന്‍റെ കൈ​യി​ല്‍ തോ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഭാ​ര്യ​യെ വെ​ടി​വെ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ശ്രീ​നി​വാ​സ് വെ​ടി​യു​തി​ര്‍​ത്ത് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​രു​ടെ 16 വ​യ​സു​ള്ള മ​ക​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും കു​ട്ടി ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

NO COMMENTS