കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ അ​മേ​രി​ക്ക​ന്‍ വ​നി​ത ചൈ​ന​യി​ല്‍ മ​രി​ച്ചു.

113

ബെ​യ്ജിം​ഗ് : ബെ​യ്ജിം​ഗി​ലെ യു​എ​സ് എം​ബ​സിയാണ് അ​മേ​രി​ക്ക​ന്‍ വ​നി​ത ചൈ​ന​യി​ല്‍ മ​രി​ച്ചതായി സ്ഥി​രീ​ക​രി​ച്ചത് വു​ഹാ​നി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 60 വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​തെ​ന്ന് ന്യൂ​യോ​ര്‍​ക്ക് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
ചൈ​ന​യി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന ആ​ദ്യ വി​ദേ​ശി​യാ​ണി​വര്‍. അ​തേ​സ​മ​യം, വു​ഹാ​നി​ല്‍ ഒ​രു ജ​പ്പാ​ന്‍ പൗ​ര​ന്‍ മ​രി​ച്ച​തും സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ജ​പ്പാ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ല്‍‌ ഇ​യാ​ള്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചാ​ണോ മ​രി​ച്ച​തെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.ചൈ​ന​യി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 722 ആ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച മാ​ത്രം 86 പേ​രാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

34,546 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. വു​ഹാ​ന്‍ പ്ര​വ​ശ്യ​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം മ​ര​ണം ന​ട​ന്ന​ത്. രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ ഇ​വി​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

NO COMMENTS