അര്‍ഹിക്കുന്ന ബഹുമാനം തനിക്കു ലഭിക്കുന്നില്ല ; നെയ്‌മര്‍

21

അര്‍ഹിക്കുന്ന ബഹുമാനം തനിക്കു ലഭിക്കുന്നില്ലെന്ന പരാതിയുമായി നെയ്‌മര്‍. പെറുവിനെതിരെ ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഗോള്‍ നേടി ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ബ്രസീലിയന്‍ താര മെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയതിനു പിന്നാലെയാണ് പരാതി ഉയർന്നത്

മികച്ച പ്രകടനം നടത്തുമ്പോഴും തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ താരം അസ്വസ്ഥനാ ണെന്ന് നെയ്‌മറുടെ പ്രതികരണം വ്യക്തമാക്കുന്നു. ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തില്‍ കളി ച്ചതിനു ശേഷം അമിതവണ്ണം വന്നുവെന്നതിന്റെ പേരില്‍ വിമര്‍ശനങ്ങളും കളിയാക്കലുകളും ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെയാണ് നെയ്‌മര്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബ്രസീല്‍ വിജയിച്ച മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയ നെയ്‌മര്‍ ബ്രസീലിനു വേണ്ടി ഏറ്റവുമധികം അസിസ്റ്റുകളെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിരുന്നു.