ചെറുവാഞ്ചേരിയിൽ ബിജെപി ഹർത്താൽ തുടരുന്നു

272

കണ്ണൂർ∙ ചെറുവാഞ്ചേരിയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. വൈകിട്ട് ആറു വരെയാണു ഹർത്താൽ. ചെറുവാഞ്ചേരി വില്ലേജാഫീസിനു സമീപം നെല്ലേരിച്ചാലിൽ ലീലയുടെ വീട് അക്രമിച്ചതായി ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ലീലയുടെ വീടിന്റെ വടക്ക് ഭാഗത്തെ വാതിൽ ചവിട്ടി പൊളിച്ചതായി പറയുന്നു. ലീലയുടെ മകൻ സിനീഷ് ബിജെപി പ്രവർത്തകനാണ്.

സിപിഎമ്മാണ് അക്രമത്തിനു പിന്നിലെന്നു ബിജെപി ആരോപിച്ചു. ഇന്നലെ വൈകിട്ട് മൂന്നിനു വീട് പൂട്ടി പുറത്തുപോയതായിരുന്നു ലീല. വൈകിട്ടു തിരിച്ചെത്തിയപ്പോൾ വീട് അക്രമിച്ചത് കണ്ടു ബോധരഹിതയായ ലീലയെ തലശേരി ഇന്ദിരാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച ഇവിടെ സിപിഎം പ്രവർത്തകന്റെ വീട് കയറി അക്രമം നടത്തിയ കേസിൽ പ്രതിയാണ് ലീലയുടെ മകൻ സിനിഷ്. കണ്ണവം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്ത് പൊലീസ് കാവലുണ്ട്.

NO COMMENTS

LEAVE A REPLY