കാസര്‍കോട് നാളെ ബി ജെ പി ഹര്‍ത്താല്‍

180

കാസര്‍കോട്: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് ജീപ്പില്‍ കുഴഞ്ഞുവീണ് മരിച്ചു. ചൗക്കി സി പി സി ആര്‍ ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

NO COMMENTS

LEAVE A REPLY