പാലക്കാട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം

311

പാലക്കാട് • പാലക്കാട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ബിജെപി പ്രവര്‍ത്തകന്‍റെ മരണത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. ദേശീയപാതയിലടക്കം ഗതാഗതവും തടസപ്പെട്ടു. ബിജെപി പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍റെ മൃതദേഹം സംസ്കരിച്ചു. കഞ്ചിക്കോട്ടെ സിപിഎം- ബിജെപി രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി വന്ന ഹര്‍ത്താല്‍ ജില്ലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നതും വാഹനങ്ങള്‍ ഓടാത്തതും ഹര്‍ത്താലിന്‍റെ പതിവു കാഴ്ചയായി. സ്വകാര്യ വാഹനങ്ങളും നിരത്തുകളില്‍ കുറവായിരുന്നു. പൊള്ളാച്ചി, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലേക്കുളള കെഎസ്‌ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന ബസുകളും നിരത്തിലിറങ്ങിയില്ല. ബിജെപി- സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നഗരങ്ങളില്‍ പ്രകടനം നടത്തി. അക്രമികള്‍ വീടിനു തീയിട്ടതിനെ തുടര്‍ന്ന് പൊള്ളലേറ്റ് മരിച്ച ചടയന്‍ കാലായില്‍ രാധാകൃഷ്ണന്റെ മൃതദേഹം തൃശൂരിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായാണ് കഞ്ചിക്കോട്ടെത്തിച്ചത്. മുതിര്‍ന്ന ബിജെപി ആര്‍എസ്‌എസ് നേതാക്കളെല്ലാം സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം തുടരുകയാണ്.

NO COMMENTS

LEAVE A REPLY