തൃശൂര്‍ ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

190

തൃശൂര്‍ • കലക്ടറേറ്റ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ തൃശൂര്‍ ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വടക്കാഞ്ചേരി പീഡനക്കേസില്‍ സിപിഎം കൗണ്‍സിലര്‍ ജയന്തനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രകടനത്തിനിടെ ബാരിക്കേഡ് തള്ളിവീഴ്ത്താന്‍ ശ്രമിച്ചവരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. സംഘര്‍ഷത്തില്‍ അനില്‍ അക്കര എംഎല്‍എയ്ക്കും ഏതാനും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.