ജയന്തന്‍റെ രാജി ആവശ്യപ്പെട്ടു വ‍ടക്കാഞ്ചേരിയില്‍ ഹര്‍ത്താല്‍

310

തൃശൂര്‍• വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണ വിധേയനായ ജയന്തനെ സിപിഎമ്മില്‍നിന്ന് സസ്പെന്‍ഡ് ചെയ്തെങ്കിലും കൗണ്‍സിലര്‍ സ്ഥാനത്തുനിന്നു നീക്കാത്തതിനെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുകയാണ്. കൗണ്‍സിലര്‍ പി.എന്‍. ജയന്തനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ജയന്തന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നു പകല്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുന്നത്. ഇന്നലെ വൈകിട്ട് ഇതേ ആവശ്യമുന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ റോഡ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിക്കുകയും പൊലീസ് ലാത്തിവീശുകയം ചെയ്തിരുന്നു.