അനര്‍ട്ട് ഡയറ്കടര്‍ ഡോ.ആര്‍ ഹരികുമാറിനെ പുറത്താക്കി

189

തിരുവനന്തപുരം : അനര്‍ട്ട് ഡയറ്കടര്‍ ഡോ. ആര്‍ ഹരികുമാറിനെ പുറത്താക്കി. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഹരികുമാറിനെ പുറത്താക്കി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന ആര്‍.ഹരികുമാറിനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്ന് കോടതി കണ്ടെത്തിയിരുന്നു. 2007ലെ ടെസം പ്രൊജക്ടില്‍ അംഗമായിരുന്ന ഹരികുമാര്‍ കോടികളുടെ തിരിമറി നടത്തിയത് സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടക്കവെയാണ് അനര്‍ട്ട് ഡയറക്ടറായി നിയമനം നല്‍കിയത്.

NO COMMENTS