ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി വെങ്ങാനൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളില്‍  സന്ദര്‍ശനം നടത്തി

185

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി വെങ്ങാനൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളില്‍  സന്ദര്‍ശനം നടത്തി . ഉപരാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയതാണ് സല്‍മ. കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം നേരില്‍ കണ്ടറിയണമെന്ന ആഗ്രഹം സംസ്ഥാന സര്‍ക്കാറില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വെങ്ങാനൂര്‍ സി.ഡി.എസിനു കീഴിലുള്ള കുടുംബശ്രീ യൂണിറ്റകളെ തിരഞ്ഞെടുത്ത്ത്.ഇന്നലെ   വൈകിട്ട് 5 മണിയോടെ എത്തിയ സല്‍മാ അന്‍സാരി
വെങ്ങാനൂര്‍ സി.ഡി.എസിനു കീഴിലുള്ള പുരവിയില്‍ ദേവി കുടുംബശ്രീ യൂണിറ്റ്
അംഗങ്ങളെ  പരിചയപ്പെട്ടു. . തുടര്‍ന്ന് ചാവടിനടയിലുള്ള കുടുംബശ്രീയുടെ തനിമ ന്യൂട്രീഷ്യന്‍ ഫുഡ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനവും സന്ദര്‍ശിച്ചു. കുടുംബശ്രീ ഡയറക്ടര്‍ ജയ, ഡെപ്യൂട്ടി കളക്ടര്‍മാരായ അഞ്ജന. എസ്.ജെ.വിജയ, കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ പ്രോഗ്രാം മാനേജര്‍ രാഹുല്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ഗഫാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു .

NO COMMENTS

LEAVE A REPLY