ആരാധനാലയങ്ങള്‍ സമൂഹ നന്മയുടെ കേന്ദ്രങ്ങളാകണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി

228

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ സമൂഹ നന്മയുടെ കേന്ദ്രങ്ങളാകണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. സ്വന്തം ക്ഷേമത്തേക്കാള്‍ മറ്റുള്ളവരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കിയ ആത്മീയാചാര്യനായിരുന്നു കരുണാകര ഗുരുവെന്നും ഹമീദ് അന്‍സാരി പറഞ്ഞു.
പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍, ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ഗവര്‍ണര്‍ പി സദാശിവം, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, മന്ത്രി കെ രാജു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY