അറഫാ സംഗമം നാളെ

192

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. നാളെയാണ് അറഫാ സംഗമം. ഇന്നലെ മക്കയില്‍ നിന്നും മിനായിലേക്കുള്ള പ്രയാണം ആരംഭിച്ച തീര്‍ത്ഥാടകര്‍ ഇന്ന് മിനായില്‍ രാപാര്‍ക്കും.ഇന്നലെ വൈകിട്ട് മുതലാണ് തീര്‍ത്ഥാടകര്‍ മിനായിലേക്കുളള പ്രയാണം ആരംഭിച്ചത്. ഇന്ന് തീര്‍ത്ഥാടകര്‍ തമ്ബുകളുടെ താഴ്വരയായ മിനായില്‍ രാപ്പാര്‍ക്കും. ചെറിയ ഇടവേളക്ക് ശേഷം മിനാ താഴ്വര വീണ്ടും തല്‍ബില്ലത്ത് ധ്വനികളാല്‍ മുഖരിതമായികഴിഞ്ഞു. ഹജ്ജ് സേവകരായ മുതവഫുമാര്‍ഒരുക്കിയ ബസുകളിലാണ് മക്കയിലെ താമസസ്ഥലത്തുനിന്നും മിനായിലേക്ക് തീര്‍ത്ഥാടകര്‍ എത്തികൊണ്ടിരിക്കുന്നത്.ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഇതിനകം തന്നെ മിനായില്‍ എത്തിക്കഴിഞ്ഞു.ഇന്ന് മിനായില്‍ രാപ്പാര്‍ക്കുന്ന ഹാജിമാര്‍ നാളെ പുലര്‍ച്ചെ മുതല്‍ അറഫയിലേക്ക് നീങ്ങിതുടങ്ങും.നാളെ അറഫയില്‍ സംഗമിക്കുന്ന ഹാജിമാര്‍ മിനായിലേക്ക് മടങ്ങിയെത്തി മുസ്തല്ഫയില്‍ രാത്രി ചെലവഴിക്കും.ഇനിയുളള അഞ്ച് ദിവസങ്ങളും തീര്‍ത്ഥാടകരെ സംബന്ധിച്ച്‌ സുപ്രധാനമാണ്. ഇത്തവണ ഇരുപത്തിയഞ്ച് ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മ്മം നിര്വഹിക്കുക.മുഴുവന് തീര്‍ത്ഥാടകര്‍ക്കും സുഗമമായി ഹജ്ജ് കര്‍മ്മം നിര്വഹിക്കുന്നതിനുളള സൗകര്യങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്.ഇന്ത്യയില്‍ നിന്നും ഇത്തവണ ഒരു ലക്ഷത്തി മുപ്പത്തിയാറായിരം തീര്ത്ഥാടകരാണ് ഹജ്ജിനായി എത്തിയിട്ടുളളത്.

NO COMMENTS

LEAVE A REPLY