ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം: ബോംബൈ ഹൈക്കോടതി

226

മുംബൈ • പ്രശസ്ത മുസ്ലിം തീര്‍ഥാടന കേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നു ബോംബൈ ഹൈക്കോടതി. സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കുന്നതിനാവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. ഭാരതീയ മുസ്ലിം മഹിള ആന്ദോളന്‍ സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി.
കബറിടത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം 2011-ലാണു ഹാജി അലി ട്രസ്റ്റ് നിരോധിച്ചത്. ഇതിനെതിരെ ഭാരതീയ മുസ്ലിം മഹിള ആന്ദോളന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. അതു പരിഗണിക്കവെ ദര്‍ഗയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

ദര്‍ഗയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ ട്രസ്റ്റിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.