മുടി കൊഴിച്ചില്‍ കുറയ്ക്കാം

361

മുടികൊഴിച്ചില്‍ ആണ്‍പെണ്‍ഭേദമില്ലാതെ പലരും നേരിടുന്ന പ്രശ്‌നമാണ്‌. മുടികൊഴിച്ചിലിന്‌ കാരണങ്ങള്‍ പലതുണ്ടാകാം, പോഷകങ്ങള്‍ കുറയുന്നതുള്‍പ്പടെ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരെ.
മുടികൊഴിച്ചില്‍ തടയുമെന്നവകാശപ്പെട്ട്‌ പല മരുന്നുകളും വിപണിയില്‍ എത്തുന്നുണ്ട്‌. ഇവ പൂര്‍ണമായും പ്രയോജനം നല്‍കണമെന്നുമില്ല.
ഇക്കാര്യത്തില്‍ തികച്ചും പരമ്പരാഗത രീതിയിലുള്ള വഴികളാണ്‌ ഏറെ ഗുണം ചെയ്യുക.
hair
2 ദിവസത്തില്‍ മുടികൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഒരു വിദ്യയുണ്ട്‌. ഈ വഴി പരീക്ഷിച്ചു നോക്കൂ, മുടികൊഴിച്ചില്‍ കുറയുന്നത്‌ അനുഭവിച്ചറിയൂ,
തേങ്ങാപ്പാല്‍-2 ടേബിള്‍ സ്‌പൂണ്‍
ഉലുവ- 1 ടേബിള്‍ സ്‌പൂണ്‍
നെല്ലിക്ക-1
ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത്‌ ഊറ്റിയെടുക്കുക.
നെല്ലിക്കയുടെ കുരു കളഞ്ഞെടുക്കുക. തേങ്ങാപ്പാലിനൊപ്പം ഉലുവയും നെല്ലിക്കയും ചേര്‍ത്തരയ്‌ക്കുക. ഇത്‌ തലയോടിലും മുടിയറ്റം വരെയും തേച്ചു പിടിപ്പിയ്‌ക്കാം.
15 മിനിറ്റു കഴിഞ്ഞ്‌ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.
തേങ്ങാപ്പാലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌. നെല്ലിക്കയില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്‌. ഉലുവയിലെ ഘടകങ്ങളും മുടിവേരുകളെ വളരാന്‍ സഹായിക്കുന്നു.
ഈ മിശ്രിതം അടുപ്പിച്ചുപയോഗിയ്‌ക്കുന്നത്‌ ഗുണം ചെയ്യും.

NO COMMENTS

LEAVE A REPLY