ഹാദിയ കേസില്‍ എന്‍ഐഎ റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

247

ന്യൂഡല്‍ഹി : ഹാദിയ കേസില്‍ എന്‍ഐഎ റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. എന്‍ഐഎ റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയായയുടെ പിതാവ് അശോകന്‍ നല്‍കിയ അപേക്ഷയും സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹാദിയയെ മതംമാറ്റി യെമനിലേക്ക് കടത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. അശോകന്‍റെ വാദങ്ങള്‍ ശരിവെക്കുന്ന സത്യവാംങ്മൂലമാണ് എന്‍ഐഎയും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ളത്. ഹാദിയയുടെ സുഹൃത്തായ അമ്ബിളി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഹാദിയ യമനില്‍ ഫസല്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി മാറുമായിരുന്നു എന്നാണ് അശോകന്‍ പറയുന്നത്. ഫസല്‍ മുസ്തഫക്കും ഇയാളുടെ ഭാര്യ ഷെറിന്‍ ഷെഹാന എന്നിവരുമായി ഹാദിയക്ക് ബന്ധമുണ്ടെന്ന് സത്യവാംങ്മൂലത്തില്‍ എന്‍ഐഎയും പറയുന്നു. ഫസല്‍ മുസ്തഫക്കും ഷെറിന്‍ ഷെഹാനക്കുമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു.

NO COMMENTS