കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

222

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിന് ഇതു സംബന്ധിച്ചു വിവരം ലഭിച്ച ഉടന്‍തന്നെ വെബ്സൈറ്റ് അധികൃതര്‍ പൂട്ടി. പൂട്ടല്‍ താത്കാലികമാണെന്നും പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ഉടന്‍തന്നെ വെബ്സൈറ്റ് തിരികെകൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. കഴിഞ്ഞമാസം പാക്കിസ്ഥാനുമായി ബന്ധമുള്ള ഹാക്കിംഗ് ഗ്രൂപ്പുകള്‍, എന്‍എസ്ജിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നുഴഞ്ഞുകയറിയിരുന്നു. കൂടാതെ, ഹാക്കര്‍മാര്‍ പ്രധാനമന്ത്രിയെയും ഇന്ത്യയെയും അപമാനിക്കുന്ന പോസ്റ്റുകള്‍ സൈറ്റില്‍ ചേര്‍ക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY