ഗള്‍ഫില്‍ ബലിപെരുന്നാള്‍ സപ്തംബര്‍ 12-ന്

318

ദുബായ്: വ്യാഴാഴ്ച മാസപ്പിറവി സ്ഥിരീകരിക്കാത്തതിനാല്‍ യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സപ്തംബര്‍ 12-ന് തിങ്കളാഴ്ച ബലി പെരുന്നാള്‍ (ഈദുല്‍ അദ്ഹ) ആഘോഷിക്കും. 11-ന് ഞായറാഴ്ചയാണ് അറഫാദിനം. സൗദി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റേതാണ് പ്രഖ്യാപനം.
ദുല്‍ഖഅദ് 29 ആയിരുന്ന വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ വെള്ളിയാഴ്ച 30 പൂര്‍ത്തിയാക്കും. ശനിയാഴ്ച ദുല്‍ഹജ്ജ് മാസത്തിന് തുടക്കമാകും. ദുല്‍ഹജ്ജ് ഒമ്ബതിനാണ് അറഫാദിനം. പത്താംനാള്‍ ബലിപെരുന്നാളായും ആഘോഷിക്കും.

NO COMMENTS

LEAVE A REPLY