ഒരു ജോലിയും എടുക്കാതെ ആശ്രമത്തില്‍ കഴിയുന്ന സന്യാസിയായാലും ഭാര്യക്ക് ചെലവിനുള്ളതുക കൊടുത്തേപറ്റൂ : ഗുജറാത്ത് ഹൈക്കോടതി

147

ഒരു ജോലിയും എടുക്കാതെ ആശ്രമത്തില്‍ കഴിയുന്ന സന്യാസിയായാലും ഭാര്യക്ക് ചെലവിനുള്ളതുക കൊടുത്തേപറ്റൂ എന്ന് സുപ്രധാനമായ ഒരു വിധിയില്‍ ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടി.ആരോഗ്യവാനായതിനാല്‍ ഭര്‍ത്താവ് എന്തെങ്കിലും ജോലി എടുത്ത് തുക കണ്ടെത്തിയേ തീരൂ. അല്ലാതെ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച്‌ ഭാര്യയെ അവഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.സുനില്‍ ഉദാഡി എന്നയാള്‍ക്ക് ഗുജറാത്തിലെ ഒരു ദേശസാല്‍കൃത ബാങ്കില്‍ ജോലി ഉണ്ടായിരുന്നു. പ്രതിമാസം 11,000 രൂപ ശമ്ബളമുണ്ടായിരുന്നു. ജോലി രാജിവെച്ചശേഷം ഡല്‍ഹിയിലെ ഒരു ആശ്രമത്തില്‍ സന്യാസിയായി ജീവിക്കുന്നു. ഗുജറാത്തിലുള്ള ഭാര്യയെ സംരക്ഷിക്കുന്നില്ല.ഈ സാഹചര്യത്തില്‍ ഭാര്യ കുടുംബകോടതിയില്‍ കേസുകൊടുത്തു. പ്രതിമാസം 3500 രൂപ ചിലവിന് നല്‍കാന്‍ കോടതി ഉത്തരവിട്ടതിനെയാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. പക്ഷെ ഹര്‍ജി ഹൈക്കോടതി തള്ളി.കുടുംബകോടതിയുടെ ഉത്തരവ് അനുസരിക്കുന്നതിന് സന്യാസിയായ ഭര്‍ത്താവിന് ചുമതലയുണ്ടെന്നും, അതിനായി എന്തെങ്കിലും ജോലി ചെയ്തേ മതിയാകൂ എന്നും ഹൈക്കോടതി പറഞ്ഞു. ചിലവിന് കൊടുക്കാനുള്ള കേസുകളില്‍ സുപ്രീംകോടതി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.ചെലവിന് കൊടുക്കാനുള്ള ധാര്‍മ്മികവും സാമൂഹികവുമായ ബാധ്യത ഭര്‍ത്താവിനണ്ടെന്ന് കോടതി പറഞ്ഞു. കേസിലെ വസ്തുതകളും തെളിവുകളും പരിശോധിച്ചതില്‍ നിന്നും ഈ നിലപാട് എടുക്കാനേ നിവൃത്തിയുള്ളൂവെന്നും കോടതി വ്യക്തമാക്കി.ഇപ്പോള്‍ തനിക്ക് ജോലിയൊന്നുമില്ലെന്നുള്ള വാദം ഉന്നയിച്ചുകൊണ്ട്, ചിലവിനുള്ള തുക നല്‍കാനുള്ള കുടുംബകോടതി വിധി ഭര്‍ത്താവിന് പരിജയപ്പെടുത്താന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. അതിനായി എന്തെങ്കിലും തൊഴില്‍ എടുത്തേപറ്റൂ. ആശ്രമത്തില്‍ ജീവിക്കുന്നുവെന്ന മറ അതിനായി ഉപയോഗിച്ചുകൂടാ.ആശ്രമത്തില്‍ ജീവിച്ചുകൊണ്ട് സാമൂഹിക സേവനം ചെയ്യുകയാണെന്ന് പറയുമ്ബോള്‍, ഭാര്യയെ സംരക്ഷിക്കാനുള്ള ചുമതലയില്‍ നിന്നും ഒഴിഞ്ഞുമാറുക സാധ്യമല്ല – കോടതി പറഞ്ഞു.

NO COMMENTS

LEAVE A REPLY