ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ പാക്ക് ബോട്ട് പിടിയില്‍

228

അഹമ്മദാബാദ് • ഗുജറാത്ത് തീരത്ത് സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ ബോട്ട് കണ്ടെത്തി. തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത ബോട്ടില്‍ ഒന്‍പത് പാക്കിസ്ഥാനികളുണ്ട്. ഇവരെ തീരസംരക്ഷണസേനയും പൊലീസും സംയുക്തമായി ചോദ്യം ചെയ്യുകയാണ്.ഇന്നു രാവിലെയാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. മല്‍സ്യ ബന്ധനത്തിനു വന്നപ്പോള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാണ് പിടിയിലായവര്‍ നല്‍കുന്ന വിവരം. അതേസമയം, വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂവെന്നാണ് പൊലീസില്‍നിന്നും ലഭിക്കുന്ന വിവരം.ഉറി ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതിനുപിന്നാലെ മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.സമുദ്രാതിര്‍ത്തി വഴി പാക്ക് ഭീകരര്‍ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.