പേരയ്ക്ക ഇലയ്ക്ക് എന്തൊക്കെ ഗുണങ്ങളുണ്ട്? കായ്ക്കു മാത്രമല്ല ഇലയ്ക്കും ഗുണമുണ്ട്. ഏറ്റവുമധികം പേരയ്ക്ക ഇലകളെ കൊണ്ട് പ്രയോജനം ലഭിക്കുക തലമുടിയുകയാണെന്നറിയാമോ? തലമുടിയ്ക്കും, ചർമ്മത്തിനും ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണ് പേരയില. ഇതിലുള്ള വൈറ്റമിൻ ആണ് വിറ്റാമിൻ ബി. ഈ വിറ്റാമിൻ തന്നെയാണ് തലമുടിയ്ക്ക് ഏറ്റവും പ്രയോജനപ്രദമായതും. പേരയ്ക്കയിലും പേരയിലയിലും വിറ്റാമിൻ ബി ധാരാളമായുണ്ട്.
വൈറ്റമിൻ ബി എന്നത് തലമുടിയ്ക്ക് ആവശ്യമായ ഒന്നാണ്. മാത്രമല്ല പേരയിൽ അടങ്ങിയിരിക്കുന്ന B3, B5, and B6 എന്നീ വൈറ്റമിനുകൾ ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതാണ്, അതുകൊണ്ടു തന്നെയാണ് മിക്ക സൗന്ദര്യ ലേപനങ്ങളിലും ഈ വൈറ്റമിനുകൾ ചേർക്കുന്നതും. പേരയ്ക്കയിൽ മാത്രമല്ല ഇലയിലും ഇത്തരം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ പരിചരണത്തിൽ സ്ഥിരമായി ഇതു ഉൾപ്പെടുത്തുകയാണെങ്കിൽ വ്യത്യാസം മനസ്സിലാക്കാവുന്നതേയുള്ളൂ.
ഒരു കൈ നിറയെ പേരയില ഒരു ലിറ്റർ വെള്ളത്തിൽ 20 മിനിട്ടു ഇട്ടു നന്നായി തിളപ്പിക്കുക. അതിനു ശേഷം ഇതു നന്നായി തണുക്കാൻ അനുവദിക്കുക. ഈ വെള്ളം തലയോട്ടിയിലും മുടിയിലും നന്നായി തേയ്ച്ചു പിടിപ്പിക്കണം. ഇതു മുടി കൊഴിച്ചിലിനെ കുറയ്ക്കുന്ന ഒരു പ്രയോഗമാണ്. ഈ വെള്ളം ഉപയോഗിച്ചു സ്ഥിരമായി തലയോട്ടിയിൽ മസാജ് ചെയ്‌താൽ മുടി വേരുകൾക്ക് നല്ല ബലം ലഭിക്കാൻ സഹായിക്കും. വിപണിയിൽ ലഭിക്കുന്ന മറ്റേതു മരുന്നിനെക്കാളും പ്രകൃതിയിലെ ഈ ഇല ഏറെ പ്രയോജനപ്രദമാണെന്നതാണ് സത്യം. പേരയില ലഭിക്കാനും വലിയ ബുദ്ധിമുട്ടില്ല.