ജിഎസ്ടി ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

227

ന്യൂഡല്‍ഹി : ആഡംബര കാറുകള്‍ക്കുള്ള സെസ് 25 ശതമാനമാക്കി ഉയര്‍ത്തുന്നതിനുള്ള ജിഎസ്ടി ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. സര്‍ക്കാര്‍ നേരത്തെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനുള്ള ബില്ലാണ് പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ ശബ്ദവോട്ടോടെ പാസാക്കിയത്. ഇടത്തരം വലിപ്പത്തിലുള്ള ഹൈബ്രിഡ് കാറുകള്‍ മുതല്‍ ആഡംബര ഇനത്തിലുള്ളവയ്ക്കു വരെ 25 ശതമാനം സെസ് ഈടാക്കുന്നതിനായുള്ള ഭേദഗതി ബില്ലാണ് അവതരിപ്പിച്ചത്. നേരത്തെ 15 ശതമാനമായിരുന്നു ഈയിനത്തില്‍ സെസ് ഏര്‍പ്പെടുത്തിയിരുന്നത്.

NO COMMENTS