ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു

478

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു. സൈനികാവശ്യത്തിനുള്ള ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് 35,000 കിമി അകലെയുള്ള ഭ്രമണപഥത്തിൽ ജി സാറ്റ് 7A എത്തിചേർന്നു. ജി.എസ്.എല്‍.വി. എഫ്11 റോക്കറ്റാണ് ജിസാറ്റ്7എയെ ഭ്രമണപഥത്തിലെത്തിച്ചത്. 2,250 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഇന്ത്യ മാത്രമായിരിക്കും എട്ട് വര്‍ഷം കാലാവധിയുള്ള ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന പരിധി.തദ്ദേശീയമായ ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ജിഎസ്എൽവിയുടെ ഏഴാമത് വിക്ഷേപണമായിരുന്നു ഇന്ന് നടന്നത്. മൂന്നുഘട്ടമായി പ്രവര്‍ത്തിപ്പിച്ചാണ് ഉപഗ്രഹത്തെ വിക്ഷേപണ വാഹനം ഭ്രമണപഥത്തിലെത്തിക്കുക.

NO COMMENTS