പരാതി പരിഹാര അദാലത്ത്

129

കാസര്‍കോട് : കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുളള പരാതികള്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി കാസര്‍കോട് മുന്‍സിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 14 ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, എക്‌സ് എം.പിഎസ്. അജയകുമാര്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും.

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന് സമര്‍പ്പിച്ചിട്ടുളളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. ഫോണ്‍: 0471 2724554.

NO COMMENTS