ഗ്രീന്‍ കാര്‍പറ്റ്: ടൂറിസം കേന്ദ്രങ്ങളെ ജനകീയ പങ്കാളിത്തത്തോടെ ആകര്‍ഷകമാക്കാന്‍ പുതിയ പദ്ധതി

177

തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉതനിലവാരത്തിലേക്കുയര്‍ത്തുതിനും സഞ്ചാരികള്‍ക്ക് മെച്ചപ്പെ’ സൗകര്യങ്ങള്‍ ഒരുക്കുതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കു ‘ഗ്രീന്‍ കാര്‍പറ്റ്’ പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മാസ്‌കറ്റ് ഹോ’ലില്‍ ടൂറിസം മന്ത്രി ശ്രീ എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു. ടൂറിസം നാടിന്റെ സംസ്‌കാരമായി മാറിയാലേ ടൂറിസം വികസനം സാധ്യമാകൂ എു മന്ത്രി പറഞ്ഞു.
ജനകീയ പങ്കാളിത്തത്തോടെയും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയുമാണ് ടൂറിസം കേന്ദ്രങ്ങളെ വികസനത്തിലേക്കു നയിക്കേണ്ടത്. പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തുകയും നിലവിലുള്ളവ വികസിപ്പിക്കുകയും വേണം. ടൂറിസം കേന്ദ്രങ്ങളുടെ വൃത്തിയും മലയാളിയുടെ മനസ്സിന്റെ വൃത്തിയും ഒരുമിച്ചു ചേര്‍ാലേ അതിഥികളെ നായി സ്വീകരിക്കാനാവൂ എും മന്ത്രി അഭിപ്രായപ്പെ’ു.
കേരളത്തില്‍ ഏത് ഉള്‍പ്രദേശത്തും വിനോദസഞ്ചാര സാധ്യതയുണ്ടെും കൃഷിയിലും വ്യവസായത്തിലും സാധ്യതകള്‍ പരിമിതമായ കേരളത്തിന് ടൂറിസമാണ് ഏക വളര്‍ച്ചാമാര്‍ഗമെും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ശ്രീ കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. മാലിന്യസംസ്‌കരണത്തിനായി പ്ലാന്റുകള്‍ സ്ഥാപിച്ചും ജനങ്ങളെ ബോധവല്‍ക്കരിച്ചും പരമാവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കണമെും ശ്രീ മുരളീധരന്‍ വ്യക്തമാക്കി.
പൊതുജന പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് നടത്തു പദ്ധതിയുടെ തുടക്കമാണിതെ് ടൂറിസം പ്രിന്‍സിപ്പല്‍ സെക്ര’റി ഡോ. വേണു വി. പറഞ്ഞു. ടൂറിസം വകുപ്പ് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കു ആദ്യ പദ്ധതിയാണിതെും എല്ലാവരും കൂ’ായി പരിശ്രമിച്ചാലേ ടൂറിസം കേന്ദ്രങ്ങളെ അതിഥികള്‍ക്കു പ്രിയങ്കരമാക്കി മാറ്റിയെടുക്കാനാകൂ എും ചടങ്ങില്‍ പങ്കെടുത്ത ടൂറിസം ഡയറക്ടര്‍ ശ്രീ.യു.വി.ജോസ് പറഞ്ഞു. ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായി, തിരഞ്ഞെടുക്കപ്പെ’ 84 ടൂറിസം കേന്ദ്രങ്ങളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഏകോപനത്തിനുമായി ഡെസ്റ്റിനേഷന്‍ മാനേജരുടെ സേവനവുമുണ്ടാകുമെും ശ്രീ ജോസ് അറിയിച്ചു.
പദ്ധതിപ്രകാരം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുതിനും മറ്റു സംവിധാനങ്ങളൊരുക്കുതിനും പത്തിന കാര്യപപരിപാടി തയാറാക്കിയി’ുണ്ട്. ടൂറിസം സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാങ്കേതിക വിദ്യഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, സര്‍ക്കാരിത സദ്ധ സംഘടനകള്‍, സാമൂഹിക സ്ഥാപനങ്ങള്‍ എിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് ഗ്രീന്‍ കാര്‍പറ്റ് നടപ്പിലാക്കുത്. ടൂറിസം കേന്ദ്രങ്ങള്‍ക്ക് മെച്ചപ്പെ’, സുസ്ഥിര പ്രവര്‍ത്തന സംവിധാനം ആവിഷ്‌കരിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുു.
പദ്ധതിയുടെ കാര്യക്ഷമത ഉറപ്പുവരുത്തുതിനായി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍മസേനകളെ നിയോഗിക്കും. മോണിറ്ററിങ് സെല്ലും രൂപീകരിക്കും. അടിസ്ഥാന പ്രശ്‌നങ്ങളായ മാലിന്യ സംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷാക്രമീകരണങ്ങള്‍, സുസ്ഥിരത എിവയ്ക്കാണ് പ്രവര്‍ത്തന മാര്‍ഗരേഖയില്‍ പ്രാമുഖ്യം നല്‍കിയിരിക്കുത്. ടൂറിസം സീസണിനു തുടക്കമാകു നവംബര്‍ ഒിനു മുന്‍പ് ഇവ ഉറപ്പാക്കാനാണ് ഗ്രീന്‍ കാര്‍പ്പറ്റിലൂടെ ലക്ഷ്യമിടുത്.
പദ്ധതിപ്രകാരം വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ശുചിത്വമുള്ള അന്തരീക്ഷവും ഖരമാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും ശാസ്ത്രീയ സംവിധാനവും, മികച്ച ശുചിമുറി സംവിധാനങ്ങള്‍, മെച്ചപ്പെ’ യാത്രാസൗകര്യം, ശരിയായ പ്രകാശ സംവിധാനം, നല്ല നടപ്പാതകള്‍, ദിശാസൂചികള്‍, സഞ്ചാരികള്‍ക്കുള്ള മറ്റു സൗകര്യങ്ങള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത, പൂര്‍ണമായ ശുദ്ധജല ലഭ്യത, ഭക്ഷണസംവിധാനം, ഹരിത രീതികളിലേക്കുള്ള മാറ്റം. കാര്‍ബ നിഷ്പക്ഷതയിലേക്കുള്ള ചുവടുവയ്പ്പ്, ആകസ്മിക സാഹചര്യങ്ങള്‍ നേരിടാന്‍ പര്യാപ്തമായ സുരക്ഷാക്രമീകരണങ്ങള്‍, ആധികാരികമായ വിവരലഭ്യത, പരാതി പരിഹാര സംവിധാനം, മികച്ച പരിശീലനം സിദ്ധിച്ച, ഉത്തരവാദിത്തമുള്ള ജീവനക്കാര്‍, വോളന്റിയര്‍മാര്‍, സേവനദാതാക്കള്‍. ഇവര്‍ക്ക് പേരു പതിച്ച ബാഡ്ജ് എിവ ഉറപ്പാക്കും.
ശുചിത്വ മിഷന്‍ ഡയറക്ടര്‍ കെ. വാസുകി, കിറ്റ്‌സ് ഡയറക്ടര്‍ രാജശ്രീ അജിത്, കൗസിലര്‍ പാളയം രാജന്‍, കുടുംബശ്രീ മിഷന്‍ പ്രോഗ്രാം ഓഫിസര്‍ ബിനു ഫ്രാന്‍സിസ്, കോഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ്, കെ.ടി.എം. സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ്, നാഷനല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ ബാലമുരളി എിവര്‍ പ്രസംഗിച്ചു. ടൂറിസം വകുപ്പ് നിര്‍മിച്ച ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനവും നടു.