സംസ്ഥാനത്ത് സ്വർണ്ണം വെള്ളി നിരക്ക് ഉയർന്നു

11

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ച യായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 640 രൂപ ഉയര്‍ന്നു. വിപണിയില്‍ ഇന്ന് രു പവന്‍ സ്വര്‍ണത്തി ന്റെ വില 39400 രൂപയാണ്.

സംസ്‌ഥാനത്ത്‌ വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ച്‌ 70 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളി യുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപ വര്‍ദ്ധിച്ചിരുന്നു. വിപണി യില്‍ ഇന്നത്തെ വില 4925 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 40 രൂപ ഉയര്‍ന്നു. വിപണിയിലെ വില 4080 രൂപയാണ്.

NO COMMENTS