ക​രി​പ്പൂ​രി​ല്‍ രൂ​പം മാ​റ്റി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1.81 കി​ലോ​ഗ്രാം സ്വ​ര്‍​ണം പി​ടി​കൂ​ടി

249

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ല്‍ രൂ​പം മാ​റ്റി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1.81 കി​ലോ​ഗ്രാം സ്വ​ര്‍​ണം പി​ടി​കൂ​ടി. ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ തൃ​ശൂ​ര്‍ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി നി​സാ​മു​ദ്ദീ​ന്‍(31) എ​ന്ന യാ​ത്ര​ക്കാ​ര​നി നി​ന്നാ​ണ് എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് 52 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​ച്ച​ത്.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ദു​ബാ​യി​ല്‍ നി​ന്നു​ള​ള എ​യ​ര്‍​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ള്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.
ബാ​ഗി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഹൈ​ഡ്രോ​ളി​ക് ജാ​ക്കി​യു​ടെ അ​ക​ത്തും സ്പീ​ക്ക​റി​ന്‍റെ ഹാ​ന്‍​ഡി​ലി​ന്‍റെ രൂ​പ​ത്തി​ലു​മാ​യി​രു​ന്നു സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ല്‍ തി​രി​ച്ച​റി​യാ​തി​രി​ക്കാ​ന്‍ സ്പീ​ക്ക​റി​ന്‍റെ പു​റ​ത്ത് ക​റു​ത്ത പെ​യി​ന്‍റ് അ​ടി​ച്ചി​രു​ന്നു.

NO COMMENTS

LEAVE A REPLY