കരിപ്പുര്‍ വിമാനത്താവളത്തില്‍ നികുതി വെട്ടിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

220

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ നികുതി വെട്ടിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. മൂന്നേകാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് സംഘം പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് കിനാലൂര്‍ സ്വദേശി മിദ്ലാജിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തുറക്കാന്‍ സാധിക്കാത്ത രണ്ട് പെട്ടികള്‍കൂടി ഇയാളുടെ പക്കല്‍ നിന്ന് കസ്റ്റംസ് സംഘം പിടികൂടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY