മലപ്പുറം• കോഴിക്കോട് വിമാനത്താവളത്തില്‍ 3.5 കിലോ സ്വര്‍ണം പിടികൂടി. അബുദാബിയില്‍നിന്ന് എത്തിയ അത്തോളി സ്വദേശിയായ യാത്രക്കാരനില്‍നിന്നാണ് കോഴിക്കോട്നിന്ന് എത്തിയ പ്രിവന്റിവ് കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തത്. രാവിലെയായിരുന്നു സംഭവം. 99 ലക്ഷം രൂപ വിലവരുന്നതാണു സ്വര്‍ണമെന്നു കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.