സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞു

187

കൊച്ചി: ഒരൊറ്റ ദിവസത്തെ കുതിപ്പിനുശേഷം സ്വര്‍ണവില പൂര്‍വസ്ഥിതി പ്രാപിച്ചു. പവന് 600 രൂപ കുറഞ്ഞ് 22,880 രൂപയായി. 2860 രൂപയാണ് ഗ്രാമിന്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് ബുധനാഴ്ച സ്വര്‍ണവില കുതിച്ചുയര്‍ന്നത്. അതേസമയം, രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം വില്പനയില്‍ കനത്ത ഇടിവ് നേരിട്ടിരുന്നു. ഇതേടുര്‍ന്നാണ് വിലയില്‍ കുത്തനെ ഇടിവുണ്ടായത്.
23,480 രൂപയായാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില വര്‍ധിച്ചത്.