സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

216

കൊച്ചി: സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 22,960 രൂപയായി. 2870 രൂപയാണ് ഗ്രാമിന്റെ വില. നാല് ദിവസമായി ഉയര്‍ന്ന വിലയായ 23,120 രൂപയില്‍ തുടരുകയായിരുന്നു സ്വര്‍ണ വില. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.