യൂറോകപ്പ് : ഇറ്റലിയെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച്‌ ജര്‍മനി യൂറോക്കപ്പ് സെമിയില്‍

263

https://youtu.be/mJNgYLmnnl8
പാരിസ്: യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയെ ഷൂട്ടൗട്ടില്‍ 65നു തോല്‍പിച്ച്‌ ജര്‍മനി സെമിയില്‍ കടന്നു. സഡണ്‍ ഡെത്തിലാണ് ജര്‍മ്മന്‍ വിജയമുണ്ടായത്. നിശ്ചിതസമയത്ത് കളി 1 – 1 സമനിലയായിരുന്നു. തുടര്‍ന്ന് നടന്ന പെനാലിറ്റി ഷൂട്ടൗട്ടില്‍ 6-5ന് ഇറ്റലിയെ തോല്‍പ്പിച്ചാണ് ജര്‍മ്മന്‍ വിജയം. ഇന്ന് നടക്കുന്ന ഫ്രാന്‍സ് – ഐസ്ലന്‍ഡ് മല്‍സരത്തിലെ വിജയികള്‍ സെമിയില്‍ ജര്‍മനിയുമായി ഏറ്റുമുട്ടും. നേരത്തെ, ആദ്യ ക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പോളണ്ടിനെ 3 – 5ന് വീഴ്ത്തി പോര്‍ച്ചുഗലും രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ 1 – 3നു തോല്‍പിച്ച്‌ വെയ്ല്‍സും സെമി ഫൈനലില്‍ കടന്നിരുന്നു.
18 കിക്കുകള്‍ അടിച്ച പെനല്‍റ്റിയില്‍ ജോനസ് ഹെക്ടറാണ് ജര്‍മനിക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. കളി തുടങ്ങി 65ാം മിനിറ്റില്‍ ഒസീല്‍ ജര്‍മനിക്ക് വേണ്ടി ആദ്യ ഗോള്‍ നേടി ലീഡ് നേടിയെങ്കിലും കളി തീരാന്‍ 12 മിനിറ്റ് ബാക്കി നില്‍ക്കെ ജെറോം ബോട്ടങിന്റെ കൈ തട്ടിയതിനെ തുടര്‍ന്ന് കിട്ടിയ പെനല്‍റ്റി ഗോളാക്കി ഇറ്റലിയുടെ ലെനാര്‍ഡോ ബൊനൂസിയ സമനില ഗോള്‍ നേടി. എക്സ്ട്ര ടൈമില്‍ ഇരു ടീമുകളും ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ആദ്യമായിട്ടാണ് ഇറ്റലിക്കെതിരെ ജര്‍മനി ഒരു മേജര്‍ ടൂര്‍ണ്ണമെന്റില്‍ ജയിക്കുന്നത്. മത്സത്തില്‍ ആദ്യ ഗോള്‍ ജര്‍മനിക്കായി 65-ാം മിനിറ്റില്‍ മെസൂദ് ഓസിലാണ് നേടിയത്. അധികം വൈകാതെ പെനാല്‍റ്റിയിലൂടെ ഇറ്റലി സമനില പിടിച്ചു. 78-ാം മിനിറ്റില്‍ ലിയണാര്‍ ബനൂച്ചിയാണ് കിക്ക് ലക്ഷ്യത്തിലെത്തിച്ചത്. ഈ രണ്ടു ഗോളില്‍ ഒതുങ്ങി നിശ്ചിത സമയത്തേയും അധിക സമയത്തേയും ഗോള്‍ നില.
തുടര്‍ന്ന് ഷൂട്ടൗട്ടില്‍ ആദ്യ അഞ്ചു കിക്കുകളിലും ഇരു ടീമുകളും 2-2ന് തുല്യത പാലിച്ചു. ജര്‍മന്‍ നിരയില്‍ മുള്ളര്‍,ഓസില്‍,ഷെങ്സ്റ്റീഗര്‍ എന്നവര്‍ കിക്ക് പാഴാക്കിയപ്പോള്‍ ക്രൂസിനും ഡ്രാക്സലര്‍ക്കും മാത്രമാണ് ആദ്യ അഞ്ചില്‍ ലക്ഷ്യത്തിലെത്തിക്കാനായത്. ഇറ്റാലിയന്‍ നിരയില്‍ സാസ,പെല്ലെ,ബനൂച്ചി എന്നവര്‍ കിക്കുകള്‍ പാഴാക്കിയപ്പോള്‍ ഇന്‍സൈനും ബാര്‍സാഗ്ലിയും വലയില്‍ കയറ്റി.ഇത് സഡന്‍ഡത്തിലേക്ക് നീണ്ടപ്പോള്‍ ജര്‍മനിക്കായി ഹമ്മല്‍സും,കിമ്മിച്ചും,ഹെക്ടറും,ബോട്ടെങും ഗോളാക്കിയപ്പോള്‍ ഇറ്റലിക്കായി കിക്കെടുത്ത് ജിയാച്ചിറിനിയും, പാറൊലോയും,ഷുഗിലിയോയും ഗോളാക്കിയെങ്കിലും ഡാര്‍മിയാന്റെ ഷോട്ട് ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ തടുത്തിട്ടു. ശേഷം ജര്‍മനിക്കായി കിക്കെടുത്ത ഹെക്ടര്‍ വലകിലുക്കിയതോടെ ഏറെ നേരം നീണ്ടു നിന്ന നാടകത്തിന് അന്ത്യമായി.
മത്സരത്തിന്റെ ആദ്യാന്ത്യം വരെ മികച്ച പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. എന്നാല്‍ ഇറ്റലിക്ക് കഴിഞ്ഞ മത്സരങ്ങളില്‍ കളത്തില്‍ ലഭിച്ചിരുന്ന ആധിപത്യം ജര്‍മനിക്കെതിരെ ലഭിക്കാതായതോടെ പലപ്പോഴും അവരുടെ മുന്നേറ്റത്തില്‍ അത് പ്രതിഫലിച്ചു. അതേ സമയം ജര്‍മനി നല്ല ആത്മ വിശ്വാസത്തോടെയാണ് പന്ത് തട്ടിയതെങ്കിലും ഒരു ഗോളില്‍ ഒതുങ്ങി അവരുടെയും മുന്നേറ്റം.

NO COMMENTS

LEAVE A REPLY