ഗാംഗുലിക്കെതിരെ രവി ശാസ്ത്രി

215

ന്യൂഡല്‍ഹി • അഭിമുഖത്തിനു വന്നയാളോടും സ്വന്തം ജോലിയോടും ബഹുമാനമില്ലാത്തതുകൊണ്ടാണ് പരിശീലകനെ നിയമിക്കാനുള്ള അഭിമുഖത്തില്‍നിന്നു സൗരവ് ഗാംഗുലി വിട്ടുനിന്നതെന്ന രൂക്ഷവിമര്‍ശനവുമായി രവി ശാസ്ത്രി.ഇന്ത്യന്‍ കോച്ച്‌ സ്ഥാനത്തേക്ക് അനില്‍ കുംബ്ലെയും രവി ശാസ്ത്രിയുമായിരുന്നു അവസാന റൗണ്ടില്‍ പരിഗണനയില്‍. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരായിരുന്നു അഭിമുഖ സംഘത്തിലുണ്ടായിരുന്നത്.
രവി ശാസ്ത്രിയെ ഇന്റര്‍വ്യൂ ചെയ്യുന്നതില്‍നിന്നു ഗാംഗുലി വിട്ടുനിന്നതിനെതിരെയാണു വിമര്‍ശനം ഉയര്‍ന്നത്. ദേഷ്യമൊന്നുമില്ല, നിരാശ മാത്രം. ക്രിക്കറ്റില്‍ എന്നെ ഒന്നും അദ്ഭുതപ്പെടുത്തുന്നില്ല. വ്യക്തിപരമായി ഗാംഗുലിയോടു പ്രശ്നമില്ല. എന്നാല്‍ അഭിമുഖത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതിലൂടെ ഉത്തരവാദിത്തങ്ങളോടു ബഹുമാനക്കുറവാണു കാട്ടിയത്.കൂടാതെ അഭിമുഖത്തിന് എത്തുന്നയാളോടും ബഹുമാനമില്ലെന്നാണ് അതു കാണിക്കുന്നത്. ശാസ്ത്രി പറഞ്ഞു.