മൊബൈല്‍ ഫോണിനുളളില്‍ ഒളിപ്പിച്ചു കടത്തിയ കഞ്ചാവും ലഹരിമരുന്നു ഗുളികകളും വണ്ടിപ്പെരിയാര്‍ എക്സൈസ് അധികൃതര്‍ പിടികൂടി

247

തൊടുപുഴ• മൊബൈല്‍ ഫോണിനുളളില്‍ ഒളിപ്പിച്ചു കടത്തിയ കഞ്ചാവും ലഹരിമരുന്നു ഗുളികകളും വണ്ടിപ്പെരിയാര്‍ എക്സൈസ് അധികൃതര്‍ പിടികൂടി. സംഭവത്തില്‍ മുണ്ടക്കയം സ്വദേശികളായ മൂന്നു വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി കുമളിയില്‍ നടത്തിയ പരിശോധിയിലാണു മൊബൈല്‍ ഫോണിനുളളില്‍ ബാറ്ററി നീക്കം ചെയ്ത് ബാറ്ററിയുടെ സ്ഥലത്തു കഞ്ചാവു നിറച്ച്‌ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചതെന്നു എക്സൈസ് കണ്ടെത്തിയത്. 11 ലഹരിമരുന്നു ഗുളികകളും പിടിച്ചെടുത്തു. തമിഴ്നാട് കമ്ബത്തുനിന്നാണ് കഞ്ചാവും ലഹരിമരുന്ന് ഗുളികകളും ലഭിച്ചതെന്ന് ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഒരു ഫോണില്‍ പത്തു ഗ്രാം കഞ്ചാവു വീതമാണ് ഒളിപ്പിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY