പെരുമ്പാവൂരില്‍ വൻ സ്ഫോടകവസ്തു ശേഖരവും കഞ്ചാവും പിടികൂടി

200

കൊച്ചി: പെരുമ്പാവൂരില്‍ വൻ സ്ഫോടകവസ്തു ശേഖരവും കഞ്ചാവും പിടികൂടി . ജലാറ്റിന്‍ സ്റ്റിക്കിന്‍റെ വന്‍ ശേഖരമാണ് എക്സൈസ് റെയ്ഡില്‍ പിടികൂടിയത്. പെരുമ്പാവൂര്‍ പൂപ്പാനി സ്വാദേശി മാഹിൻഷാ യുടെ വീട്ടിൽ നിന്നാണ് വന്‍ തോതില്‍ ജലാറ്റിന്‍ സ്റ്റിക്കും കഞ്ചാവും പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജെലാറ്റിൻ സ്റ്റിക്ക് ശേഖരം വീടിന്‍റെ താഴത്തെ നിലയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. കഞ്ചാവ് പൊടിച്ചു സിഗരറ്റുകളില്‍ നിറച്ച് വച്ചിരിക്കുകയായിരുന്നു. വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ഇത് തയ്യാറാക്കിയതെന്നാണ് എക്സൈസിന്‍റെ നിഗമനം. ഒരു സിഗരറ്റിനു 100 രൂപയായിരുന്നു വില.
ഗൾഫിൽ ജോലി എന്നാണ് മാഹിന്‍ർ ഷാ നാട്ടുകാരോട് പറഞ്ഞിരുന്നത് . ജെലാറ്റിൻ സ്റ്റിക് പിടിച്ച കേസ് പൊലീസിന് കൈമാറും. പെരുമ്പാവൂരിൽ അടുത്തിടെ നടന്ന സ്വർണ മോഷണ കേസില്‍ ത്രീവ്രവാദി ബന്ധം കണ്ടെത്തിയ സാഹചര്യത്തില്‍ അതീവ ഗൗരത്തോടെയാണ് പൊലീസ് സംഭവത്തെ കാണുന്നത്.