സ്വകാര്യപുരയിടത്തില്‍ നിന്ന് കഞ്ചാവ് ചെടികളും ചാരായ നിര്‍മ്മാണത്തിനായി തയ്യാറാക്കിയിരുന്ന കോടയും പിടികൂടി

222

ചെറുതോണി: സ്വകാര്യപുരയിടത്തില്‍ നിന്ന് കഞ്ചാവ് ചെടികളും ചാരായ നിര്‍മ്മാണത്തിനായി തയ്യാറാക്കിയിരുന്ന കോടയും പിടികൂടി. ഇടുക്കി ജില്ലയിലെ പൂപ്പാറയ്ക്ക് സമീപം കുരിശുമലയില്‍നിന്നുമാണ് ഇവ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രാജകുമാരി സ്വദേശി ബിജുവിനെ പോലിസ് അറസ്റ്റ് ചെയ്തു. 1110 കഞ്ചാവ് ചെടികളാണ് ഇവിടെ വളര്‍ത്തിയിരുന്നതെന്നും ചെടികള്‍ക്കൊപ്പം 250 ലിറ്റര്‍ കോടയും പിടിച്ചെടുത്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY