തൊടുപുഴയില്‍ ഒന്നേകാല്‍ കിലോ ഉണക്ക കഞ്ചാവുമായ് മൊത്തവില്‍പനക്കാരന്‍ എക്‌സൈസിന്ടെ പിടിയിലായ്

170

തൊടുപുഴ: തൊടുപുഴയില്‍ ഒന്നേകാല്‍ കിലോ ഉണക്ക കഞ്ചാവുമായ് മൊത്തവില്‍പനക്കാരന്‍ എക്‌സൈസിന്ടെ പിടിയിലായ്. മുമ്പും നിരവധി തവണ കഞ്ചാവ് കേസിലും മോഷണ കേസിലും പ്രതിയായിട്ടുളള ഇളംദേശം കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ്ജാണ് പിടിയിലായത്. കുരുതിക്കളം വെളളിയാമറ്റം റൂട്ടില്‍ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്നെത്തിയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുളള സംഘം ജിജോയെ പിടികൂടിയത്.
കൂട്ടാളികളായുണ്ടായിരുന്ന ബിജോയി, സവാദ്, സുലൈമാന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെടാന്‍ ശ്രമിച്ച ജിജോയെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. നേരത്തേ പോലീസിനെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY