തലയില്‍ ചുണ്ണാമ്പുകല്ല് ഉള്ളവരല്ലാതെ മറ്റാരും സഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം ജനങ്ങളോടു ചോദിക്കില്ലെന്നു മന്ത്രി ജി. സുധാകരന്‍

270

ആലപ്പുഴ • തലയില്‍ ചുണ്ണാമ്പുകല്ല് ഉള്ളവരല്ലാതെ മറ്റാരും സഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം ജനങ്ങളോടു ചോദിക്കില്ലെന്നു മന്ത്രി ജി. സുധാകരന്‍. സഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ ആശയം തേടാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമത്തിനെതിരെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും തലയ്ക്കു പ്രശ്നമാണ്. ഉമ്മന്‍ ചാണ്ടിക്കു കുറച്ചു കൂടുതലാണെന്നു മാത്രം. ഭരണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നതു കണ്ട് കോണ്‍ഗ്രസുകാര്‍ക്ക് അസഹിഷ്ണുതയാണ്.അതുകൊണ്ടാണ് ആരോഗ്യമുള്ള കോണ്‍ഗ്രസുകാരെ വഴി തടയാന്‍ ഇറക്കുന്നത്.അധികാരമില്ലാതെ കോണ്‍ഗ്രസിനു നിലനില്‍പ്പില്ല. മോദിയുടെയും അമിത് ഷായുടെയും പ്രകടനം കണ്ട് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് ഒഴുകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സിഐടിയു ജില്ലാ പ്രസിഡന്റ് പി.പി. ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു.

NO COMMENTS

LEAVE A REPLY