കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്കു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് ആണെന്ന് മന്ത്രി ജി.സുധാകരന്‍

218

തിരുവനന്തപുരം ∙ നന്മ സ്റ്റോറുകളുടെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ചും കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചതിലും വിജിലന്‍സ് അന്വേഷണം നടത്തണം,കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്കു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് ആണെന്ന് മന്ത്രി ജി.സുധാകരന്‍, നഷ്ടമായ തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍നിന്നും ഈടാക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമനും ആവശ്യപ്പെട്ടു.

സി.എന്‍.ബാലകൃഷ്ണനെ മുന്നില്‍ നിര്‍ത്തി െഎ ഗ്രൂപ്പ് നടത്തിയ അഴിമതിയുടെ ബാക്കി പത്രമാണ് കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളില്‍ കണ്ടതെന്ന് ജി.സുധാകരന്‍ ചൂണ്ടിക്കാട്ടി. നന്മ സ്റ്റോറുകളെകുറിച്ച് പ്രത്യേക വിജിലന്‍സ് അന്വേഷണം നടത്തണമെന്നും മുന്‍ സഹകരണമന്ത്രി ആവശ്യപ്പെട്ടു.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്നായിരുന്നു മുന്‍ ഭക്ഷ്യമന്ത്രി അനൂപ് േജക്കബിന്റ പ്രതികരണം. ആരാണ് അഴിമതി നടത്തിയത് അവരില്‍നിന്ന് നഷ്ടം ഈടാക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ· ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY