ചരക്കുസേവനനികുതി ഘടന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു

282

ന്യൂഡല്‍ഹി • ചരക്കുസേവനനികുതി ഘടന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നികുതി അഞ്ചു ശതമാനവും പരമാവധി നികുതി 28 ശതമാനവുമാണ്. 12 ശതമാനം, 18 ശതമാനം നികുതികൂടി ഉള്‍പ്പെട്ടതാണ് നാലു സ്ലാബുള്ള ഘടന. ആഡംബരകാറുകള്‍ക്കും പാന്‍മസാലയ്ക്കും ശീതളപാനീയങ്ങള്‍ക്കും സെസ് ചുമത്താനും തീരുമാനമായി. ഇതോടെ, ആഡംബരകാറുകള്‍ക്കും ശീതളപാനീയങ്ങള്‍ക്കും സെസ് അടക്കം 40 ശതമാനമാകും നികുതി. പുകയില ഉല്‍പന്നങ്ങള്‍ക്കു സെസ് അടക്കം 65 ശതമാനമാകും പുതിയ നികുതി ഘടന. അതേസമയം, സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ നികുതിഘടന. അവശ്യഭക്ഷ്യധാന്യങ്ങളെ നികുതിയില്‍ നിന്നു ഒഴിവാക്കി. നിത്യോപയോഗസാധനങ്ങള്‍ക്ക് വില കുറയും. നിലവില്‍ 14 ശതമാനമുള്ള നികുതി അഞ്ചു ശതമാനമാക്കാനും തീരുമാനമായി. ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനങ്ങള്‍.